
ഇടുക്കി: പുരയിടത്തിൽ തേങ്ങയിടുന്നതിനിടെ തെങ്ങിൽ നിന്നും വീണ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇടുക്കി ഡാം ടോപ്പ് മുത്തലക്കാട്ട് റെജി ജോസഫ് (52) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം.
ഗിരിജോതി കോളെജിനു സമീപത്തുള്ള കോൺവെന്‍റിലെ പുരയിടത്തിൽ തേങ്ങയിടുകയായിരുന്നു റെജി. ഇതിനിടെ തെങ്ങിനു മുകളിൽ നിന്നും അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. വീഴ്ച്ചയിൽ ഗുരുതര പരുക്കേറ്റ റെജിയെ സമീപവാസികൾ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിനും കോവിഡ് ടെസ്റ്റിനും ശേഷം ഞായറാഴ്ച്ചയായിരിക്കും സംസ്കാരം. എൽസിയാണ് ഭാര്യ. ഫ്രാക്ലിൻ, റൈനി എന്നിവർ മക്കളാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: