
ഇടുക്കി: പോളി ടെക്‌നിക് വിദ്യാർഥിനി ആൺ കുഞ്ഞിനു ജൻമം നൽകിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ചെറുതോണി നൈനുകുന്നേൽ അബ്‌ദുൾ സമദാണ് (20) അറസ്റ്റിലായത്. വയറു വേദനയുമായി ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനു കൈമാറുകയായിരുന്നു. ഇതോടെയാണ് ഒപ്പം പഠിച്ചിരുന്ന സമദ് തന്നെ പീഡിപ്പിക്കുകയായി രുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയത്.
തൊടുപുഴ മേഖലയിലെ പോളിടെക്‌നിക്കിൽ ഒരുമിച്ചു പഠിക്കുമ്പോ ഴായിരുന്നു പീഡനം. ഗർഭിണി ആയ വിവരം മറച്ചു വച്ച പെൺകുട്ടി തനിക്ക് വയറു വേദനയാണെന്നും സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് വീട്ടുകാരെ ധരിപ്പിച്ചത്. തുടർന്ന് വീട്ടുകാർ ചികിത്സ തേടി ഇടുക്കി മെഡിക്കൽ കോളെജിൽ എത്തുകയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകൾ ക്കുള്ളിൽ പെൺ കുട്ടി ആൺ കുഞ്ഞിനു ജൻമം നൽകുകയും ചെയ്‌തു. കേസിൽ അന്വേഷണം ആരംഭിച്ച ഇടുക്കി എസ്എച്ച്ഒ ബി. ജയന്‍റെ നേതൃത്വത്തിലാണ് സമദിനെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: