www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാഷ്ട്രീയത്തിലേക്കില്ലെന്ന് വടിവേലു

Share it:


ചെന്നൈ: താൻ രാഷ്‌ട്രീയ പ്രവേശനത്തിനില്ലെന്ന് തുറന്ന് പറഞ്ഞ് ഹാസ്യ താരം വടിവേലു. കഴിഞ്ഞ ദിവസമാണ് വടിവേലു ബി.ജെ.പിയിൽ ചേരുന്നുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. കോൺഗ്രസ് ദേശിയ വക്താവ് ഖുശ്‌ബു പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നതോടെയാണ് വടിവേലുവും ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹം ശക്തമായത്. 

കൂടുതൽ താരങ്ങളെ പാർട്ടിയിലെത്തിക്കാൻ ചർച്ച നടക്കുന്നതായി ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നടൻ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വടിവേലു രംഗത്തെത്തിയത്. തമിഴിലെ പ്രശസ്‌ത ഹാസ്യനടനായ വടിവേലു 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കായി പ്രചാരണം നടത്തിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Entertainment

kollywood

Post A Comment: