www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രോപരിതലത്തിൽ ജലസാനിധ്യം; സ്ഥിരീകരിച്ചത് സോഫിയ

Share it:


ന്യൂയോർക്ക്: പതിറ്റാണ്ടുകളായി ശാസ്ത്ര സമൂഹം തേടിക്കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. ചന്ദ്രന്‍റെ ഉപരിതലത്തിൽ ജലസാനിധ്യം ഉണ്ടെന്ന് സ്ഥിരീകരണം. നാസയുടെ സ്റ്റാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്‍റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. 

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ് ക്ലാവിയസ്. ഈ സാഹചര്യത്തില്‍ തണുപ്പുള്ളതും നിഴല്‍ വീഴുന്നതുമായ ഭാഗങ്ങളില്‍ മാത്രമല്ല, ചന്ദ്രന്‍റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്നിന്‍റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു.

ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്. 2009ല്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭാവിയില്‍ ചന്ദ്രനില്‍ താമസിക്കാനുള്ള മനുഷ്യന്‍റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Science

Post A Comment: