www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളെ മറന്ന് ഫെയ്‌സ് ബുക്ക് കാമുകനൊപ്പം താമസം; കമിതാക്കൾ അറസ്റ്റിൽ

Share it:


കൊല്ലം: ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മൂന്ന് വയസ് ഇളപ്പമുള്ള ഫെയ്‌സ് ബുക്ക് കാമുകനൊപ്പം താമസം തുടങ്ങിയ യുവതിയും യുവാവും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്.  

അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയം പിരിയാനാകാത്ത വിധം വളര്‍ന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാര്‍ജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Viral

Post A Comment: