
ടെക്‌സാസ്: ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ മോഷ്‌ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. അമേരിക്കയിലെ ടെക്‌സാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ടെയ്‌ലര്‍ പാര്‍ക്കര്‍ (27) എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച അറസ്റ്റിലായ യുവതിയെ ടെക്‌സാസ് ജയിലില്‍ അടച്ചിരുന്നു. കോടതി വ്യാഴാഴ്ച്ച ഇവര്‍ക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിച്ചു.
കൊലനടത്തിയ ശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് കുട്ടിയുമായി യുവതി ആശുപത്രിയിലെത്തുകയായിരുന്നു. റോഡ് സൈഡിലാണ് താന്‍ പ്രസവിച്ചതെന്നും കുട്ടി ശ്വാസമെടുക്കുന്നില്ലെന്നും പറഞ്ഞാണ് അവര്‍ കുട്ടിയുമായി ഒക്‌ലഹോമയിലെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കുട്ടി മരണമടഞ്ഞതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. ടെയ്‌ലര്‍ പാര്‍ക്കര്‍ പ്രസവിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ടെയ്‌ലറെ അറസ്റ്റു ചെയ്‌തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെക്‌സാസിനു സമീപമുള്ള നഗരത്തില്‍ നിന്ന് റീഗണ്‍ സിമണ്‍സ് ഹാന്‍കോക്ക് എന്ന ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പ്രസവിച്ചതായി ബോധ്യപ്പെട്ടെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ടെയ്‌ലര്‍ പാര്‍ക്കര്‍ പിടിയിലായതിനു 20 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. .
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: