www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാടത്ത് വലിച്ചിഴച്ച പാടുകൾക്ക് പിന്നാലെ പോയി.. കണ്ടത് ചോരയൊലിപ്പിച്ച് നഗ്‌നയായി കിടക്കുന്ന മകളെ; ഹത്രാസ് പെൺകുട്ടിയുടെ അമ്മ പറയുന്നു

Share it:


ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന കൊടും പീഡനത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. അമ്മയ്ക്കൊപ്പം പുല്ലുചെത്താൻ പോയ 19 കാരിയെയാണ് പ്രദേശവാസികളായ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടിയുടെ മരണം. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. പെൺകുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ചാണ് പൊലീസ് മറവുചെ യ്തെന്ന ആക്ഷേപവും ശക്തമാണ്.  

പുല്ലു ചെത്തു തൊഴിലാളികളായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി യുടെ മാതാപിതാക്കൾ. സംഭവ ദിവസം മകളുമൊത്ത് പുല്ലു ചെത്താനാണ് അമ്മ പാടത്തേക്ക് പോയത്. കുറച്ചു കഴിഞ്ഞപ്പോൾ മകളെ കാണാതായതായി അമ്മ പറയുന്നു. വലിച്ചിഴച്ച പാടുകൾക്കു പിറകേ പോയി നോക്കിയപ്പോൾ കണ്ടത് പൂർണ നഗ്നയായി ചോരയൊലിപ്പിച്ചു കിടക്കുന്ന മകളെ. പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് അവഗണിച്ചെന്നും പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു.  

നാക്കു മുറിഞ്ഞതിനാൽ മകൾക്കു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. നാക്കിലെ മുറിവ് ഭേദപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം മകൾ മൊഴി നൽകിയപ്പോഴാണ് പീഡനക്കേസ് ചുമത്താൻ പൊലീസ് തയാറായത്. ഡൽഹിയിൽ നിന്നു മകളുടെ മൃതദേഹവുമായി വന്ന പൊലീസ് സംഘം ലാത്തിവീശി ഗ്രാമവാസികളെ ഭയപ്പെടുത്തിയതായും അമ്മ പറഞ്ഞു. ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്നാണ് ആരോപണം.

അന്ത്യകർമങ്ങൾക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാ ക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുല ർച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്കാരം നടത്തിയത്. അന്ത്യകർമ ങ്ങൾക്ക് വളരെക്കുറച്ചു സമയം മാത്രം നൽകിയ പൊലീസ്, തല്ലിയോടിക്കു മെന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പൊലീസ് ഭീഷണിയിൽ ഭയന്നുപോയ കുടുംബാംഗങ്ങൾ കതകടച്ചു വീടിനുള്ളിലിരുന്ന സമയത്താണ് സമീപത്ത് ചിതയൊരുക്കി പൊലീസ് സംസ്കാരം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഡെൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിനു കീഴടങ്ങിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5



Share it:

Mostreaded

National

Post A Comment: