
ദാമോഹ്: പതിനാറാമത്തെ കുഞ്ഞിന് ജൻമം നൽകിയതിനു പിന്നാലെ വീട്ടമ്മ യ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാമോഹ് സ്വദേശിയായ സുഖ്‌റാണി അഹിർവാർ (45) ആണ് മരിച്ചത്. ഇവരുടെ മരണത്തിനു പിന്നാലെ കുഞ്ഞും മരിച്ചു. ശനിയാഴ്ച്ച ഇവരുടെ വീട്ടിൽ വച്ചായിരുന്നു ആൺകുഞ്ഞിനെ പ്രസവിച്ചത്.
പ്രസവത്തെ തുടർന്ന് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില വഷ ളായി. തുടർന്ന് ഇരുവരുടെയും സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു ആശാ വർക്കാരായ കല്ലോ ഭായ് വിശ്വകർമ പറഞ്ഞു. ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. സംഗീത ത്രിവേദി മരണ വാർത്ത സ്ഥിരീകരിച്ചു. ഇതിനു മുൻപ് 15 കുട്ടികൾക്ക് സുഖ്‌റാണി ജന്മം നൽകിയിട്ടുണ്ട്. ഇവരിൽ ഏഴു പേർ മരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: