
ചൂണ്ടയിൽ പ്രതീക്ഷിക്കുന്നതിലും വലിയ മത്സ്യങ്ങൾ കുടുങ്ങുന്നത് സാധാരണമാണ്. എന്നാൽ ഓസ്ട്രേലിയയിൽ നടന്ന ഒരു സംഭവം അൽപം കടന്നു പോയി. വിക്‌ടോറിയ നദിയിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. മീൻ പിടുത്ത സംഘത്തിൽ ഒരാളായ ട്രന്‍റ് ഡേയുടെ ചൂണ്ടയിൽ അസാധാരണമായ എന്തോ ഒന്നു കുടുങ്ങി. വലിയ മീനാണെന്നു കരുതി വലിച്ചു പുറത്തെടുക്കാനായി നോക്കിയെങ്കിലും ചൂണ്ടയിൽ കുടുങ്ങിയ ജീവിയുടെ ഭാരം കാരണം ട്രന്‍റിന് ചൂണ്ട മുകളിലേക്ക് വലിച്ചടുപ്പിക്കാൻ സാധിച്ചില്ല.
ഇടയ്ക്കുവച്ച് ചൂണ്ടയിൽ കുടുങ്ങിയ ജീവി വെള്ളത്തിന് മുകളിലേക്കുയർന്നു വന്നപ്പോഴാണ് അതൊരു ഭീമൻ മുതലയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞത്. അതോടെ എങ്ങനെയെങ്കിലും മുതലയുടെ വായിൽനിന്നും ചൂണ്ട തിരികെ എടുക്കാനായി ശ്രമം. എന്നാൽ ചൂണ്ടയിൽ നിന്നും പിടിവിടാൻ ഭീമൻ മുതല ഒരുക്കമായിരുന്നില്ല.
ചൂണ്ട തിരികെ എടുക്കാൻ ട്രന്‍റ് ശ്രമിക്കുന്തോറും മുതല ചൂണ്ട വിട്ടുകൊടുക്കാതെ കൂടുതൽ ശക്തിയായി താഴേക്ക് വലിച്ചു കൊണ്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ ഈ സമയം ട്രന്‍റും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ദൃശ്യവും പകർത്തി. ഈ ദൃശ്യങ്ങൾ ഇപ്പോൾ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: