www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഐപിഎല്ലിൽ ക്യാമറ കണ്ണിലെത്തിയ ആ അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു

Share it:


ദുബായ്: കാണികൾ ഇല്ലാതെയാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ ആവേശം വിതറുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഐപിഎൽ കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ച ഒരു സുന്ദരിയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഈ സുന്ദരി ആരാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ കഴിഞ്ഞ ദിവസത്തെ പ്രധാന ചർച്ച. ഒടുക്കം അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്‌തു.  

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമയാണ് മത്സര ഫലത്തിനായി രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവന്നത്. ഞായറാഴ്ച ദുബായില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലായിരുന്നു ഇത്. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 176 റണ്‍സ് നേടി മത്സരം ടൈ ആക്കി. തുടര്‍ന്ന് മത്സരഫലത്തിനായി ആദ്യ സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടു. ആദ്യ സൂപ്പര്‍ ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ബാറ്റ് ചെയ്തത്. അഞ്ചു റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കും അഞ്ച് റണ്‍സ് മാത്രമാണ് എടുക്കാനായത്. 

ഇതോടെ കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സ് 12 റണ്‍സ് നേടി. പഞ്ചാബിനായി കളത്തിലിറങ്ങിയ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും രണ്ടാം സൂപ്പര്‍ ഓവറിലെ ലക്ഷ്യം മറികടക്കുകയായിരുന്നു. ആരാധകര്‍ ആകാംഷയോടെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ കാത്തിരുന്നപ്പോള്‍ ഭാഗ്യം ലഭിച്ച ചിലര്‍ക്ക് മാത്രമാണ് ആ കളി ഗാലറിയില്‍ ഇരുന്ന് കാണാനായത്. ഫ്രാഞ്ചൈസികളുടെ ഭാഗമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമാണ് ഗാലറിയില്‍ പ്രവേശനം.  

സൂപ്പര്‍ ഓവറിനിടെയാണ് ക്യാമറക്കണ്ണില്‍ ലോകം അജ്ഞാത സുന്ദരിയില്‍ കണ്ണുടക്കിയത്. മത്സരത്തിനു പിന്നാലെ ആ സുന്ദരി സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ആരാണീ സുന്ദരി എന്നതാണ് ഏവര്‍ക്കും അറിയേണ്ടിയിരുന്നത്. ആ സൂപ്പര്‍ ഗേളിന്‍റെ മുഖഭാവങ്ങള്‍ മീമുകളായി സോഷ്യല്‍മീഡിയയില്‍ നിറയുകയും ചെയ്തു. ഇതിനിടെ മുംബൈ താരം ഇഷാന്‍ കിഷന്‍റെ കാമുകിയാണെന്നും അഭ്യൂഹം പരന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ആ സുന്ദരി തന്നെ രംഗപ്രവേശം ചെയ്തു. റിയാന ലാല്‍വാനി എന്ന സുന്ദരിയായിരുന്നു അത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ആരാധിക മാത്രമാണ് ലാല്‍വാനിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ ഇന്‍സ്റ്റഗ്രാം ബയോയും തിരുത്തി. "ആ സൂപ്പര്‍ ഓവര്‍ ഗേള്‍' എന്നാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

sports

Post A Comment: