www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നരകോടി കിട്ടിയിട്ടും ശമ്പളം തികയുന്നില്ല; രാജിക്കൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി

Share it:


ലണ്ടൻ: ശമ്പളം കുറവാണെന്നാരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബ്രിട്ടണിലെ മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. ആറുമാസത്തിനുള്ളിൽ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നാണ് വിവരം. ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്‍റെ പരാതി. ഇപ്പോൾ 1,50,402 ബ്രിട്ടീഷ് പൗണ്ടാണ് അദ്ദേഹത്തിന്‍റെ ഒരുവർഷത്തെ ശമ്പളം. (ഏകദേശം ഒന്നര കോടി രൂപ). 

എന്നാൽ മുൻപ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതിനേക്കാൾ ശമ്പളം ലഭിച്ചിരുന്നു. ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുമക്കളുള്ള കുടുംബം കഴിയുന്നത് ഇദ്ദേഹത്തിന്‍റെ ചെലവിലാണ്. ഇതിനൊപ്പം മുൻഭാര്യയ്ക്ക് വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

world

Post A Comment: