
മുണ്ടുടുത്ത്.. മീശ പിരിച്ചുള്ള ലൂസിഫറിലെ മോഹൻലാലിന്‍റെ വരവ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇതിലും കിടിലനാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. ഇതിലെ താരത്തിന്‍റെ ലുക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കട്ട മാസ് ലുക്കിലെത്തിയ മോഹൻലാലിന്‍റെ ചിത്രവും വീഡിയോയും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരി ക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്ന ദൃശ്യ 2ന്‍റെ ലൊക്കേഷൻ കാഴ്ചകളും വൈറലായിരുന്നു. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് എമ്പുരാനിലെ മോഹൻലാലിന്‍റെ ഗെറ്റപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ദൃശ്യം ലൊക്കേഷനിൽ കണ്ട മോഹൻലാലിനെയല്ല ഈ വീഡിയോയിൽ കാണുന്നത്. ഖുറേഷി അബ്രാം എന്ന് തുടങ്ങുന്ന വീഡിയോയിൽ എമ്പുരാൻ ലോഡിങ് സ്റ്റൈലിൽ കട്ട മാസുമായാണ് മോഹൻലാൽ വീണ്ടുമെത്തുന്നത്.
ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. എമ്പുരാൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 18നാണ് ലൂസിഫറിന്‍റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍വച്ച് അനൗണ്‍സ് ചെയ്തത്. 2020 അവസാനത്തോടെയാവും ഇതിന്‍റെ ചിത്രീകരണം ആരംഭിക്കുക. തന്‍റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' പൂര്‍ത്തിയാക്കിയതിന് ശേഷമാവും മോഹന്‍ലാല്‍ 'എമ്പുരാന്‍റെ' ചിത്രീകരണം ആരംഭിക്കുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: