
നോയിഡ: മദ്യലഹരിയിയിൽ എസി ഓണാക്കി കാറിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡയിൽ സുന്ദർ പണ്ഡിറ്റ് എന്ന യുവാവാണ് മരിച്ചത്. എന്‍ജിന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വാതകം എസിയിലൂടെ കാറിനുള്ളി ലെത്തിയതു ശ്വസിച്ചാണ് മരണമെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ സുന്ദര്‍ ശനിയാഴ്ച രാത്രിയാണ് കാറില്‍ എസി ഓണ്‍ ആക്കി മദ്യലഹരിയില്‍ അതിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയത്.
ഞായറാഴ്‌ച്ച രാവിലെ സുന്ദറിന്‍റെ സഹോദരനാണ് കാറിനുള്ളില്‍ അബോധാ വസ്ഥയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബറോള ജില്ലയില്‍ താമസിക്കുന്ന സുന്ദര്‍ സെക്‌ടര്‍ 107ലുള്ള തന്‍റെ രണ്ടാമത്തെ വീട്ടിലേക്ക് ശനിയാഴ്ച എത്തിയതാണ്. ബേസ്‌മെന്‍റിലെ പാര്‍ക്കിങ്ങിലായിരുന്നു കാര്‍ നിര്‍ത്തിയി ട്ടിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: