
മുംബൈ: നഗരത്തെ നിശ്‌ചലമാക്കി വൈദ്യുതി തടസം. വിതരണ ശൃംഖല യിലുണ്ടായ തടസത്തെ തുടർന്നാണ് രാജ്യത്തിന്‍റെ സാമ്പത്തികതല സ്ഥാനത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. ഇതോടെ ടെലികോം, റെയില്‍ മേഖലകളെല്ലാം സ്‌തംഭിച്ചതായാണ് റിപ്പോർട്ട്. അതെ സമയം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു.
വൈദ്യുതി തകരാറിനെ തുടർന്ന് സെൻട്രൽ റെയിൽവേയിലെ സർവീസു കൾ നിർത്തിവച്ചതായി റെയിൽവേ ട്വീറ്റിലൂടെ അറിയിച്ചു. ടാറ്റ പവാറിന്‍റെ വിതരണ ശൃംഖലയിലെ തകരാറാണ് വൈദ്യുതി മുടങ്ങാനിടയാക്കിയതെന്നു വെസ്റ്റേൺ റെയിൽവേ ട്വീറ്റ് ചെയ്‌തു. നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളും പ്രവത്തിക്കാതായി.
കാൽവ-ഡ്‌ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്ര ഊർജ വകുപ്പ് മന്ത്രി നിതിൻ റാവത്ത് അറിയിച്ചു.
രാവിലെ 10 മണിയോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് (ബെസ്റ്റ്) ആണ് മുംബൈയില്‍ വൈദ്യുതി വിതരണം ചെയ്യുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: