
കേസിൽ ഇടുക്കി ബാലഗ്രാം ബ്ലോക്ക് നമ്പർ 980ൽ അനിൽകുമാറിന്‍റെ ഭാര്യ വിദ്യ (32), ഇവരുടെ പുരുഷ സുഹൃത്ത് രാമക്കൽമേട് കൊണ്ടോത്തറ ജെയ്സൺ മോൻ (38) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതയായ വിദ്യ ജെയ്‌സനൊപ്പം അടിച്ചു പൊളിക്കുന്നതിനായി ജോലി ചെയ്‌തിരുന്ന വീട്ടിൽ നിന്നും 12 പവൻ സ്വർണം മോഷ്‌ടിക്കുകയായിരുന്നു.
തുടർന്ന് ഇത് വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പണമാക്കി. യുവതി നെടുങ്കണ്ടത്തു പണയപ്പെടുത്തിയ രണ്ട് പവൻ സ്വർണം വ്യാഴാഴ്ച്ച പോലീസ് വീണ്ടെടുത്തു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്‍റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: