
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വവർഗ ലൈംഗികത വർധിച്ചുവരുന്നതായി റിപ്പോർട്ട്. ആറ് വർഷത്തിനിടെ ഇന്ത്യയിൽ ഇത്തരക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്‍റർനാഷ്‌ണൽ ലെസ്‌ബിയൻ ഗേ, ബൈസെക്‌സ്യൂൽ ടേംസ് ആൻഡ് ഇൻഡക്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് ഈ വർധന. 2011ൽ രാജ്യത്ത് പൂജ്യത്തിലായിരുന്നു സ്വവർഗ ലൈംഗികതയുടെ ശതമാനക്കണക്ക്.
ഇവിടെ നിന്ന് 2013ൽ 15 ശതമാനമായും 2019ൽ 37 ശതമാനമായും ഉയർന്നെന്നാണ് കണക്ക്. ഇന്ത്യയ്ക്ക് പുറമേ വിവിധ രാജ്യങ്ങളിലും സ്വവർഗ ലൈംഗികത ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഓസ്ട്രേലിയ യാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. 81 ശതമാനം ആളുകളും ഇവിടെ സ്വവർഗ ലൈംഗികത ഇഷ്ടപ്പെടുന്നവരാണത്രേ. സൗത്ത് ആഫ്രിക്ക 54, അർജന്‍റീന 76, മെക്‌സിക്കോ 69, ക്യാനഡ 85, അമേരിക്ക 72, ബ്രസീൽ 67, ജെർമനി 86, സ്പെയിൻ 89, യുകെ 86 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ശതമാന കണക്ക്.
ഇന്തോനേഷ്യയിലാണ് സ്വവർഗ അനുരാഗികൾ വളരെ കുറവ്. ഒൻപത് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. 2013നു ശേഷമാണ് ഇന്ത്യയിൽ സ്വവർഗ അനുരാഗികളുടെ എണ്ണം ഉയർന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വവർഗ ലൈംഗികത ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ലെന്ന നിലപാടു കളുമായി നേരത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: