
ലക്‌നൗ: രാജ്യത്തെ തന്നെ ഞെട്ടിച്ച ഹത്രാസ് പീഡനക്കേസിൽ വിചിത്ര നീക്കവുമായി പൊലീസ്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനാണ് പൊലീസ് നീക്കം. ബലാത്സംഗം നടന്നിട്ടില്ലെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു പിന്നാലെയാണ് പുതിയ നീക്കം. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും പരിശോധിക്കും.
ഇതിനിടെ, കേസ് കൈകാര്യം ചെയ്‌തതില്‍ വീഴ്ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എസ്.പി വിക്രാന്ത് വീര്‍, ഡിഎസ്പി റാം ഷബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാര്‍ വര്‍മ, എസ്‌ഐ ജയ് വീര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: