www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

Share it:


കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂർവ ജനിതക രോഗ ചികിത്സയില്‍  നിർണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട്  നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള 23 മാസം പ്രായമുള്ള കുഞ്ഞിന് ലഭ്യമാക്കി. ഏകദേശം പതിനഞ്ച് കോടിരൂപയോളം വിലവരുന്ന ഈ മരുന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സൗജന്യമായി ലഭ്യമാക്കിയത്. 

പതിനായിരം നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് ലോകത്താകമാനം എസ്എംഎ രോഗം കാണപ്പെടുന്നത്. നട്ടെല്ലിന്‍റെ ആന്‍റീരിയര്‍ ഹോണ്‍ സെല്ലുകളെ ബാധിക്കുന്ന എസ്എംഎ ഉറച്ച് നില്‍ക്കാനുള്ള കഴുത്തിന്‍റെ ശേഷി, ഇരിക്കാനുള്ള കഴിവ്, നില്‍ക്കാനും നടക്കാനുമുള്ള ശേഷി മുതലായവയെയാണ് പ്രധാനമായും ബാധിക്കുന്നത്. നാല് രീതിയിലാണ് എസ്എംഎയെ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥ ടൈപ്പ് 1 ആണ്. പ്രധാനമായും  മൂന്ന് മരുന്നുകളാണ് എസ്എംഎ ചികിത്സയ്ക്കായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അംഗീകരിച്ചിരിക്കുന്നത്. ഇതില്‍ 2 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുള്ള ജീന്‍ തെറാപ്പി മരുന്നാണ് ആസ്റ്റര്‍ മിംസില്‍ 23 മാസം പ്രായമുള്ള കുഞ്ഞിന് നല്‍കിയത്.

ഈ മരുന്ന് ഉപയോഗിച്ച് നേരത്തെ നടത്തിയ ചികിത്സകളുടെ ഫലപ്രാപ്തി ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. അതുകൊണ്ട് തന്നെ കുറച്ച് നാളുകള്‍ കൂടി ഈ കുഞ്ഞിന്‍റെ ചികിത്സയിലെ പുരോഗതി നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. എസ് എം എ എന്ന അപൂര്‍വ്വ ജനിതക രോഗബാധിതര്‍ക്ക് നിലവില്‍ ലോകോത്തര നിലവാരമുള്ള ചികിത്സയും മരുന്നുകളും ലഭ്യമാകുന്നതിന് നിരവധി പ്രതിസന്ധികളും പരിമിതികളുമുണ്ട്. ഈ പരിമിതികളെ തരണം ചെയ്യാനുള്ള അശ്രാന്ത പരിശ്രമമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എസ് എം എ ചികിത്സാ വിഭാഗം. എസ്എംഎ ഉള്ള കുട്ടികളെ ചികിത്സിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമിന്‍റെ നേതൃത്വം വഹിക്കുന്നത് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ സ്മിലു മോഹന്‍ലാല്‍ആണ്.  

ഡോ. ജേക്കബ് ആലപ്പാട്ടും ഡോ. അബ്ദുറഹിമാനും നേതൃത്വം വഹിക്കുന്ന ന്യൂറോളജി ടീം,  ഡോ സുരേഷ്‌കുമാര്‍ ഇ കെ നേതൃത്വം നല്‍കുന്ന പീഡിയാട്രിക്സ്  ടീം  ഡോ  സതീഷ് കുമാര്‍,ഡോ മഞ്ജുള എന്നിവരുള്‍പ്പെടുന്ന പീഡിയാട്രിക് ഐസിയു ടീം, പീഡിയാട്രിക് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ വിനിത വിജയരാഘവന്‍, സ്പൈന്‍ സര്‍ജന്‍ പ്രമോദ്, പീഡിയാട്രിക് ഓര്‍ത്തോപീഡിഷന്‍ ഡോ മഹേന്ദ്ര വര്‍മ്മ, അസ്‌കര്‍ അലി നേതൃത്വം നല്‍കുന്ന ഫിസിയോതെറാപ്പി ടീം, പള്‍മോണോളജിസ്റ്റ് ഡോ സുജിത്, ഗര്‍ഭസ്ഥ ശിശുക്കളുടെ ഉള്‍പ്പെടെ ജനിതക രോഗങ്ങള്‍ക്കു ചികിത്സ നല്‍കുന്ന ഡോ ദിവ്യ പച്ചാട്ട് എന്നിവരടങ്ങുന്നതാണ് ടീം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Health

Post A Comment: