
കൊച്ചി: പതിവിൽ നിന്നും വ്യത്യസ്തമായി നടി മഡോണ സെബാസ്റ്റ്യൻ. മലയാളത്തിലെ പ്രമുഖ വാരികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് താരം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. മഡോണയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രേമം സിനിമയിലെ സെലിനായി പ്രേക്ഷകരുടെ മനം കവർന്ന താരം ഇപ്പോൾ മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ്. മലയാള ചിത്രം ബ്രദേഴ്‌സ് ഡേയിലാണ് മഡോണ സെബാസ്റ്റ്യൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്. അതിനു തൊട്ടു മുൻപുള്ള വൈറസിലും മഡോണയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു
Post A Comment: