
രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുലക്ഷം പേരുടെ സ്ഥിതിവിവരക്കണക്കുകൾ അവലോകനം ചെയ്താണ് ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തിയത്. കഴിഞ്ഞയാഴ്ചവരെയുള്ള ഒരുലക്ഷം മരണത്തിൽ 53 ശതമാനവും 60 വയസിനു മുകളിലുള്ളവരും 88 ശതമാനവും 45 വയസിനു മുകളിലുള്ളവരും ആണെന്ന് പഠനത്തിൽ വ്യക്തമായി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 60 വയസ്സിനു മുകളിലുള്ളവർ വെറും ഒമ്പതു ശതമാനം മാത്രമായിരുന്നിട്ടും മരിച്ചതിൽ പകുതിയിലധികവും ഇവരാണ്.
21-30 വയസിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 25.84 ശതമാന മാണ്. 31-40 വയസിനിടയിലുള്ളവർ 22.48 ശതമാനം പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതായത്, ആശുപത്രിയിൽ പ്രവേശിപ്പിക്ക പ്പെടുന്നവരിൽ രണ്ടിലൊരാൾ യുവജനം. 60-70 വയസിനിടയിൽ ആശുപത്രിയി ലെത്തുന്നവർ 6.56 ശതമാനം. 71-80 വയസിനിടയിൽ 2.19 ശതമാനം. 81-90 വയസിനിടയിൽ 0.51 ശതമാനം.
അതിനു മുകളിലുള്ളവർ 0.09 ശതമാനം. മൊത്തം 9.35 ശതമാനം. എന്നാൽ, ഇവരിലെ മരണനിരക്ക് 53 ശതമാനം. മരിക്കുന്നവരിലേറെയും രക്താതി സമ്മർദം, പ്രമേഹം, ഹൃദയം, കരൾ, വൃക്ക രോഗം എന്നിവയുള്ളവരാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 4.4 ശതമാനം പേർ മാത്രമാണ് 10 വയസുവരെയുള്ളവർ. 10-20 വയസിനിടയിൽ 9.82 ശതമാനവും 51-60 വയസിനിടയിലുള്ളവരിൽ 9.82 ശതമാനവും രോഗബാധിതരായി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: