www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1922) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ്

Share it:


വാഷിങ്‌ൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിക്കും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ട്രംപിന്‍റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ട തോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചത്.  

പ്രസിഡന്‍റിനെ എയർ ഫോഴ്‌സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്. ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്‍റിലെ പ്രസിഡന്‍റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പങ്കെടുത്ത ട്രംപിന്‍റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ മുറുകുന്ന തിനിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയിൽ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തില് ട്രംപ് പങ്കെടുത്തിരുന്നു. ഈ സംവാദത്തില് പങ്കെടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡനും നിരീക്ഷണത്തിൽ പോകേണ്ടി വരും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

world

Post A Comment: