
എന്നാൽ മദ്യലഹരിയിൽ എത്തിയ ഡോക്ടർ ശ്വാസനാളത്തിനു പകരം സിന്ത്യയുടെ അന്നനാളത്തിലൂടെയാണ് ട്യൂബ് ഇറക്കിയത്. ഇതേതുടർന്ന് സിന്ത്യ ഛർദ്ദിക്കുകയും അലറി നിലവിളിക്കുകയും ചെയ്തെങ്കിലും അളവിൽ കൂടുതൽ മദ്യം കഴിച്ചിരുന്നതിനാൽ ഡോക്ടർക്ക് പ്രശ്നം തിരിച്ചറി യാനായില്ല. ശസ്ത്രക്രിയയുടെ ഇടയ്ക്കുവെച്ച് തന്നെ സിന്ത്യയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. ആൺകുഞ്ഞിനെ പുറത്തെടുത്ത് നാല് ദിവസം കോമ സ്റ്റേജിൽ തുടർന്ന ശേഷമാണ് സിന്ത്യ മരണപ്പെട്ടത്.
ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുൻപായി ആദ്യ ഡോസ് അനസ്തേഷ്യ നൽകിയതിനുശേഷം ഡോക്ടർ ഹെൽഗ പുറത്തുപോയി മദ്യം കഴിച്ചിട്ട് വരികയായിരുന്നു. എന്നാൽ താൻ റോസ് വൈൻ മാത്രമാണ് കഴിച്ചത് എന്നും സ്വബോധത്തോടെയാണ് തിരികെ പ്രസവമുറിയിൽ പ്രവേശിച്ചത് എന്നുമാണ് ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ശാസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിനുണ്ടായ വീഴ്ച മൂലമാണ് രോഗി മരണപ്പെട്ടത് എന്നും അവർ പറഞ്ഞിരുന്നു.
സിന്ത്യയുടെ മരണത്തെത്തുടർന്ന് ആശുപത്രിയ്ക്കും ഗൈനക്കോളജിസ്റ്റിനു മെതിരെ ആദ്യം കേസെടുത്തിരുന്നെങ്കിലും പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സമയത്തും ഡോക്ടർ ഹെൽഗയുടെ ശരീരത്തിൽ അളവിൽ അധികം മദ്യം ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോടതി വിധിയിൽ നരഹത്യാ കുറ്റം ചുമത്തിയാൽ മൂന്ന് വർഷം വരെ തടവും 65 ലക്ഷത്തോളം രൂപ പിഴയും ഡോക്ടർ ഹെൽഗ ഒടുക്കേണ്ടി വരും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: