
ചെന്നൈ: ബീഹാറിനു പിന്നാലെ തമിഴ്‌നാട്ടിലും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപനം. ബീഹാറിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇത് വൻ വിവാദമാകുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തെത്തിയത്.
വാക്‌സിൻ തയാറായിക്കഴിഞ്ഞാൽ തമിഴ്നാട്ടിലെ എല്ലാവർക്കും സൗജന്യമായി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്നാട്ടിൽ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതു മുന്നിൽ കണ്ടാണു സർക്കാർ നീക്കമെന്നാണു വിലയിരുത്തല്‍. അതേസമയം കോവിഡ് മൂലം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,15,812 ആണ്. പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് ശതമാനത്തിലും താഴെ. 3.8 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
Post A Comment: