www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോകത്തിലെ ഏറ്റവും വലിയ കവിൾ സ്വന്തം; എന്നിട്ടും യുവതിക്ക് നിരാശ

Share it:


മുപ്പതാം വയസിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവിളുകൾ സ്വന്തമാക്കിയാണ് അനസ്തേഷ്യ പൊക്രെഷ്ചുക് ശ്രദ്ധ നേടിയത്. ഉക്രെയിൻ സ്വദേശിനിയായ അനസ്തേഷ്യ പക്ഷേ കവിൾ വർധിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആശങ്ക വർധിപ്പിക്കുന്നത്. തനിക്ക് ഇനിയും ഇപ്പോഴുള്ളതിനേക്കാള്‍ വലിയ കവിളുകള്‍ വേണമെന്നാണ് അവരുടെ ആഗ്രഹം. കവിളുകളുടെ വലിപ്പം കൂട്ടാന്‍ വേണ്ടി നാല് വര്‍ഷം മുന്‍പാണ് അനസ്‌തേഷ്യ കവിളില്‍ ആദ്യമായി ഫില്ലറുകള്‍ കുത്തിവെച്ചത്. ഇത് ഇഷ്ടപ്പെട്ടതോടെ കൃത്രിമമായി ഫില്ലറുകള്‍ കുത്തിവെയ്ക്കുന്നത് അനസ്‌തേഷ്യയുടെ ശീലമായി മാറി. 

കവിളുകള്‍ മാത്രമല്ല, ചുണ്ട്,വായ, താടി എന്നിങ്ങനെ അനസ്‌തേഷ്യയുടെ മുഖമെല്ലാം തന്നെ സര്‍ജറിക്ക് വിധേയമാക്കിയിരിക്കുകയാണ്. ഫില്ലറുകള്‍ കുത്തിവെയ്ക്കാന്‍ ഇവര്‍ സ്വന്തമായി പരിശീലവും നേടിയിട്ടുണ്ട്. ഓരോ തവണയും ഫില്ലറുകള്‍ക്കായി 2,000 ഡോളറിലേറെയാണ് അനസ്‌തേഷ്യ ചെലവാക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെയാണ് താന്‍ ഓരോ തവണയും സര്‍ജറികള്‍ ചെയ്യുന്നതെന്നും അതുകൊണ്ട് ഒട്ടും ഭയമില്ലെന്നും അനസ്‌തേഷ്യ പറയുന്നു. 

അനസ്‌തേഷ്യയുടെ മുഖം കാണുന്നവര്‍ക്ക് വികൃതമായി തോന്നുമെങ്കിലും അനസ്‌തേഷ്യയ്ക്ക് അത് ഭംഗിയായാണ് തോന്നുന്നത്. തന്‍റെ മുഖത്ത് ആകെ എത്ര തവണ സര്‍ജറികളും ഇന്‍ജെക്ഷനുകളും നടന്നെന്ന് തനിക്ക് അറിയില്ലെന്നാണ് അനസ്‌തേഷ്യ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ 220,000 ത്തിലേറെ ഫോളോവേഴ്‌സാണ് അനസ്‌തേഷ്യയ്ക്കുള്ളത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Viral

Post A Comment: