www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ന് വിവാഹം; മുഖത്ത് മഞ്ഞൾ പൂശി നടി കാജൽ അഗർവാളിന്‍റെ ഹൽദി ചടങ്ങ്; വീഡിയോ

Share it:


മുംബൈ: താര സുന്ദരി കാജർ അഗർവാളിന് ഇന്ന് വിവാഹം. ആരാധകർ കാത്തിരുന്ന വിവാഹത്തിനു മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്. 

താരത്തിന്‍റെ ഫാൻപേജുകളിലെല്ലാം മഞ്ഞ ചുരിദാറിൽ തിളങ്ങിയ കാജലിന്‍റെ ചിത്രങ്ങളാണ് നിറയുന്നത്. വെള്ള കുർത്തയും കറുത്ത നെഹ്‌റു ജാക്കറ്റുമായിരുന്നു ഗൗതമിന്‍റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്‍റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുറ്റിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ. 

നേരത്തെ ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്‍റെ.ും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഹൽദി ചടങ്ങിന്‍റെ ചിത്രങ്ങളും എത്തിയിരിക്കുന്നത്. 

ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത കാജൽ പുറത്തുവിട്ടത്. സ്ക്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം അടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

bollywood

Entertainment

Video

Post A Comment: