
ഇയാളെ റാഞ്ചി പൊലീസിന് കൈമാറും. ഐപിഎലിൽ ധോണിയുടെയും ടീമിന്‍റെയും പ്രകടനം മോശമായതിന് അഞ്ച് വയസുകാരി മകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് അരങ്ങേ റിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരം ചെന്നൈ തോറ്റതോടെയാണ് ആക്രമണം കനത്തത്. ടീമിന്‍റെ പ്രകടനം മോശമായതിന് ധോണിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയത്. ഗുജറാ ത്തിലെ മുന്ദ്രയിൽനിന്നാണ് പ്ലസ് ടു വിദ്യാർഥി കൂടിയായ കൗമാരക്കാരനെ പൊലീസ് പിടികൂടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ധോണിയുടെ കുടുംബാംഗങ്ങൾക്കെതിരെ ഭീഷണി ഉയർന്നതിനെ തുടർന്ന് റാഞ്ചി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. റാഞ്ചിയിലുള്ള ധോണിയുടെ ഫാം ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനാറുകാരൻ ഗുജറാത്തിൽ പിടിയിലായത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: