
ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ വനിതാ ജയിൽ ഉദ്യോഗ സ്ഥയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ജോലി ചെയ്‌ത അതേ ജയിലിൽ തന്നെയാണ് ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ബ്രിട്ടണിലെ എച്ച്.എം. ജയിലിലെ വനിതാ ഓഫീസര്‍ കേതിയ റോച്ചയ്ക്കെതിരെയാണ് കോടതി വിധി. 38 -കാരിയായ കേതിയയും ഡാനി ബാര്‍ബര്‍ എന്ന തടവുകാരനുമായിട്ടുള്ള പ്രണയമാണ് കോടതിയിൽ തെളിഞ്ഞത്. ഇരുവരും തമ്മില്‍ നവംബര്‍ മുതല്‍ പ്രണയത്തിലാണെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
എട്ടു വര്‍ഷം നീണ്ട ദാമ്പത്യബന്ധം 2017 ല്‍ ഉപേക്ഷിച്ച കേതിയ ഒരു വര്‍ഷം മുമ്പാണ് ജയിലില്‍ ഉദ്യോഗസ്ഥയായി ജോലി പ്രവേശിച്ചത്. ഇതിനിടെ ജയിലിലെ തടവ് പുള്ളി ഡാനി ബാർബറുമായി പ്രണയ ത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവരും കത്തുകൾ കൈമാറുകയും ചെയ്‌തു. ഡാനിയുടെ സഹതടവുകാരനാണ് ഇരുവരുടെയും പ്രണയം സംബന്ധിച്ച് അധികൃതരെ അറിയിച്ചത്. ഇരുവര്‍ക്കുമിടയില്‍ സന്ദേശ വാഹകനായിരുന്ന ജോണ്‍ സ്മിത്ത് എന്ന തടവുകാരനാണ് പ്രിസണ്‍ ഗവര്‍ണറിന് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കത്ത് അയച്ചത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇരുവരെയും ചോദ്യം ചെയ്തു.
പ്രണയബന്ധമുണ്ടായിരുന്നതായി സമ്മതിച്ച കേതിയ തങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ക്ക് മൊഴി നല്‍കി. പല തവണ ചുംബിക്കുകയും തലോടുകയും ചെയ്തിട്ടുണ്ടെങ്കിലും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് അവര്‍ കോടതിയിലും മൊഴി നല്‍കി. കുറഞ്ഞ കാലത്തെ പരിശീലനം മാത്രമേ തനിക്കു ലഭിച്ചിട്ടുള്ളൂ എന്നും പരിശീലനക്കുറവ് കാരണമാണ് അബദ്ധം സംഭവിച്ചതെന്നും കേതിയയുടെ മൊഴിയില്‍ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ആറു മാസം തടവു ശിക്ഷയില്‍ ഒതുക്കിയതെന്ന് നോര്‍വിച്ച് ക്രൗണ്‍ കോടതിയിലെ ജഡ്ജ് വ്യക്തമാക്കി.
ആവശ്യത്തിനുള്ള പരിശീലനം ലഭിക്കാത്തത് കേതിയയുടെ കുറ്റമല്ലെന്നും ജഡ്ജ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ തീവ്രമായ പ്രണയം നിലനിന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തുകള്‍ കേതിയ ഡാനിക്ക് നല്‍കാറുള്ളതായും ഇരുവരും തമ്മില്‍ പലപ്പോഴും നേരിട്ട് ഇടപഴകിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഡാനി പുറത്തുള്ള ബന്ധു വഴി കേതിയക്ക് സ്വര്‍ണ്ണാഭരണം സമ്മാനമായി നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: