
ലാഹോർ: അജ്ഞാതന്‍റെ വെടിയേറ്റ് പാക്കിസ്ഥാനിൽ ഗായകൻ മരിച്ചു. ബലൂചിസ്‌താനിലെ പ്രാദേശിക ഗായകനും മനുഷ്യാവകാശ പ്രവർത്തകയുടെ പിതാവുമായ ഹാനിഫ് ചമ്‌റോക് ആണ് മരിച്ചത്. വെടിയുതിർത്ത ശേഷം കൊലയാളി രക്ഷപ്പെട്ടു. ബലൂചിസ്‌താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഏതാനും കുട്ടികൾക്ക് വീട്ടിൽവച്ച് ക്ലാസ് എടുത്തുകൊണ്ടിരിക്കെ ഇരുചക്ര വാഹനത്തിലെത്തിയ തോക്കുധാരി ഹാനിഫ് ചമ്‌റോകിന് നേരെ വെടിയുതി ർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭീകരവാദികളുമായുള്ള ബന്ധം ആരോപിച്ച് പിടിക്കപ്പെട്ട വനിതാ അവകാശ പ്രവർത്തകയും പാകിസ്താൻ സുരക്ഷാസേനയുടെ വിമർശക യുമായ തയ്യബ ബലോചിന്‍റെ പിതാവാണ് കൊല്ലപ്പെട്ട ഹാനിഫ് ചമ്‌റോക്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: