
ജയ്‌പൂർ: പ്രസവത്തിനായി 180കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തിയ യുവതിക്ക് ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം നിരസിച്ചു. തുടർന്ന് ആശുപത്രി കവാടത്തിൽ യുവതി കുഞ്ഞിന് ജൻമം നൽകി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയാണ് യുവതി ആശുപത്രി കവാടത്തിന് മുന്നിൽ കുഞ്ഞിന് ജന്മം നൽകിയത്. ഭരത്പൂരിലുള്ള ഗ്രാമത്തിൽ നിന്നും 180 കിലോമീറ്റർ താണ്ടി സെപ്റ്റംബർ 25 നായിരുന്നു യുവതിയും ബന്ധുക്കളും ആശുപത്രിയി ലെത്തിയത്. സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സൗജന്യസേവനം നൽകേണ്ട ആംബുലൻസിന്‍റെ ഡ്രൈവർ ഇവരുടെ കൈയിൽ നിന്ന് 500 രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. സംഭവ ത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായതോടെ അന്വേ ഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാ രാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപ ത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ അറിയിച്ചു. പ്രസവത്തിന് പിന്നാലെ അമ്മയെ യും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: