
കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലി നൽകിയ അമ്മയുടെ കഥ കേട്ടിട്ടുണ്ടാവും. എന്നാൽ ഇവിടെ കഥയല്ല, യഥാർഥത്തിൽ തന്നെ ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സ്വന്തം ജീവൻ ബലികൊടുത്ത് കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന ഒരു അമ്മ പക്ഷിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നൊമ്പരകാഴ്ച്ചയാകുന്നത്.
They say the strength of motherhood is greater than the nature's laws. A heartwrenching video. #Shared pic.twitter.com/laUozmtxy7
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 22, 2020
കുഞ്ഞുങ്ങൾക്കൊപ്പം കഴിയുന്നതിനിടെയാണ് കൂട്ടിലേക്ക് ഇരതേടി പെരുമ്പാമ്പ് എത്തിയത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മറ്റു മാർഗമില്ലാതെ അമ്മ പക്ഷി സ്വയം പാമ്പിന് പിടികൊടുക്കുകയായിരുന്നു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുധാ രമൺ ആണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പ് പിടിമുറുക്കുമ്പോഴും കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന പക്ഷിയെയാണ് ദൃശ്യത്തിൽ കാണുന്നത്. പ്രകൃതി നിയമങ്ങളെക്കാളും ശക്തമാണ് മാതൃത്വം എന്ന കുറിപ്പോടെയാണ് സുധാ രമൺ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
Post A Comment: