www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു കപ്പ് ചായക്ക് വില 1000 രൂപ; എന്നിട്ടും കടയിൽ തിരക്കോട് തിരക്ക്

Share it:

ഒരു കപ്പ് ചായക്ക് വില 1000 രൂപ.... കേട്ടിട്ട് മൂക്കത്ത് വിരൽ വയ്ക്കണ്ട... ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേയില കൊണ്ടുണ്ടാക്കുന്ന ചായയ്ക്കാണ് ഈ വില. പശ്ചിമബംഗാളിൽ ചായക്കട നടത്തുന്ന പാർഥപ്രതീം ഗാംഗുലിയുടെ ചായക്കടയിലാണ് ചായയ്ക്ക് ഈ വില. ഉണ്ടാക്കുന്നത് മികച്ച ചായ ആയതു കൊണ്ട് തന്നെ ഈ ചായയുടെ വിലയും കുറച്ച് കൂടുതലാണ്. ജപ്പാനില്‍ നിന്നുള്ള സ്‌പെഷ്യല്‍ സില്‍വര്‍ നീഡില്‍ വൈറ്റ് ടീയാണ് ഈ വിലകൂടിയ വി.വി.ഐ.പി ചായ.  

ഇതിന്‍റെ തേയിലയ്ക്ക് കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ് വില. നല്ല ശബളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് റോഡ് സൈഡില്‍ ഗാംഗുലി ചായക്കട തുടങ്ങിയത്. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള 115 വ്യത്യസ്ത ചായകളാണ് ഗാംഗുലിയുടെ ചായക്കടയിലുള്ളത്. ചോക്ലേറ്റ് ചായ, വൈറ്റ് ടീ, മെയ്‌സ് ടീ, ബ്ലൂ ടീ എന്നിങ്ങനെ നിരവധി വെറൈറ്റി ചായകള്‍ തന്‍റെ കടയില്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. തേയിലയുടെ വില വച്ചു നോക്കുമ്പോള്‍ ചായയ്ക്ക് വലിയ വില ഈടാക്കുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്. 

കിലോയ്ക്ക് 50,000 രൂപ മുതലുള്ള ബോലെയ് ടീ, ഷമോമിലേ ടീ (കിലോ 14,000 രൂപ), ഹിബിസ്‌കസ് ടീ (കിലോ 7500 രൂപ), റൂബിയോസ് (കിലോ 20000 രൂപ), ഒകായ്റ്റി ടീ (കിലോ 32000 രൂപ), ലാവന്‍റര്‍ ചായ (കിലോ 16,000 രൂപ) എന്നിങ്ങനെ വ്യത്യസ്‌ത തരം ചായകളാണ് ഇദ്ദേഹത്തിന്‍റെ കടയില്‍ കിട്ടുന്നത്. ചായക്കടയുടെ മുന്നിലൂടെ പോകുന്നവര്‍ മാത്രമല്ല സ്ഥിരമായി ചായ കുടിക്കുന്ന സ്‌പെഷ്യല്‍ കസ്റ്റമേഴ്‌സും ഗാംഗുലിയുടെ കടയില്‍ എത്താറുണ്ട്. ലോകത്തിലെ മികച്ചതും വ്യത്യസ്തവുമായ ചായ കുടിക്കാന്‍ നാട്ടുകാര്‍ക്ക് അവസരം ഉണ്ടാക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് ഗാംഗുലി പറയുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Travel

Post A Comment: