www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോടി കൂട്ടി അരുവിക്കുഴി; ടൂറിസം പദ്ധതി 22 ന് തുറക്കും

aruvikuzhy-waterfalls
Share it:
aruvikuzhy-waterfalls


ഇടുക്കി: അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണിയും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗ്രാമീണാന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് നാല് കോടി 98 ലക്ഷം രൂപാ മുടക്കി അരുവിക്കുഴി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്.  

ചക്കുപള്ളം ടൂറിസം സര്‍ക്ക്യൂട്ടിന്‍റെ ഭാഗമാണിത്. സഞ്ചാരികള്‍ക്ക് തമിഴ്നാടിന്‍റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി അമിനിറ്റി സെന്‍റര്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിന് കരുത്ത് പകരുന്ന പദ്ധതിയാണിതെന്ന് ടൂറിസം വകുപ്പധികൃതര്‍ പറഞ്ഞു.

ചക്കുപള്ളം ടൂറിസം സര്‍ക്ക്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ചടങ്ങിന് സ്വാഗതം പറയും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ആന്‍റണി, പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി ബിജു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Travel

Post A Comment: