കോട്ടയം: പ്രണയാഭ്യർഥന നിരസിച്ച കോളെജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. പാലാ സെന്‍റ് തോമസ് കോളെജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. നിഥിനയുടെ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിഥിനയെ അഭിഷേക് പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തറുത്ത നിലയിൽ കിടന്ന വിദ്യാർഥിനിയെ ഉടൻ തന്നെ കോളെജ് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ പരീക്ഷയ്ക്കെത്തിയ ഇരുവരും 11 മണിയോടെ പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയിരുന്നു. തുടർന്ന് കോളെജ് ക്യാമ്പസിലെ മാവിനു ചുവട്ടിൽ സംസാരിച്ചു നിൽക്കുന്നത് സുഹൃത്തുക്കൾ കണ്ടിരുന്നു. ഇതിനിടെയാണ് അഭിഷേക് നിഥിനയെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിയുടെ കാഴ്ച്ച നഷ്‌ടമായി; അധ്യാപികയ്ക്ക് കഠിന തടവ്
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ സംസാരിച്ചതിന് മൂന്നാം ക്ലാസ് വിദ്യാർഥിയെ പേനകൊണ്ട് എറിയുകയും കുട്ടിയുടെ കണ്ണിന്‍റെ കാഴ്ച്ച നഷ്‌ടമാകുകയും ചെയ്‌ത സംഭവത്തിൽ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്‌ജി കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നു.
കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ ബാധിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രോസീക്യൂഷന്‍ വേണ്ടി കാട്ടിയിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജറായി.
Post A Comment: