www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2017) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മദ്യപിക്കുന്നതിനിടെ മൂവർ സംഘം കിണറ്റിൽ വീണു; ഒരാൾ മരിച്ചു

Share it:



തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാര്‍ അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. സുഹൃത്തുക്കളായ രണ്ട് പേരുമൊരുമിച്ച് കിണറിന്‍റെ കരയിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ സംഘർഷമുണ്ടാകുകയും മൂവരും കിണറ്റിൽ വീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.  

തുടർന്ന് സുരേഷ് ഒഴികെ രണ്ട് പേരും രക്ഷപെട്ടു. സുഹൃത്തുക്കൾ രണ്ട് പേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിങ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഡയാലിസിസ് കഴിഞ്ഞ് മടങ്ങിവരവെ അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ഇടുക്കി: ഡയാലിസിസ് കഴിഞ്ഞ് വരവെ വാഹനം അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബാലഗ്രാം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസാറുദീൻ (നാസർ പട്ടാളം 62) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്താണ് അപകടമുണ്ടായത്.

രാത്രി ഒൻപതിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുണ്ടായ അപകടത്തിൽ നിസാറുദീന് ഗുരുതര പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായിരുന്ന നിസാറുദീൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി മടങ്ങി വരുന്നതിനിടെയാണ് അപകടം. ഡയാലിസിസ് കഴിഞ്ഞതിനാൽ സാവധാനമാണ് വാഹനം ഓടിച്ചിരുന്നത്. 

നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ എത്തിയപ്പോൾ എതിരെ വന്ന വാഹനം നിസാറുദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ നിസാറുദീന്‍റെ തലക്കും, നെഞ്ചിനും ഗുരുതര പരുക്കേറ്റു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുകളുണ്ട്. ഇടിച്ചുകയറിയ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. 

നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ അസീസ് മൗലവി, ബദറുന്നിസ, ഹാഫിസ് മുഹമ്മദ് റാഫി. മരുമക്കൾ: തഫ് ലീന, നാദിർഷാൻ, സഫിയ.


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light