കൊച്ചി: അയൽവാസികളായ യുവതികൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരു യുവതിക്ക് പരുക്ക്. മാഞ്ഞാലി മാട്ടുപുറത്താണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
ഒരാഴ്ച്ച മുൻപാണ് കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. കഴിഞ്ഞ ദിവസം ചാവക്കാട് സ്വദേശിനി റീമയും സമീപത്തെ വീട്ടിലെത്തി. ഷെറീനയും റീമയും തമ്മിൽ വാക്ക് തർക്കം പതിവായിരുന്നു. പതിവ് തർക്കത്തിനിടെ ഇന്നലെയാണ് ഇരുവും ആയുധം പ്രയോഗിച്ചത്.
പിറകിൽ തോൾ വശത്തോട് ചേർന്ന് കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തിൽ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു. ആദ്യം പറവൂർ ഗവ.ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ; വിധി മറ്റന്നാൾ
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിന്‍റെ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി പറഞ്ഞു. സൂരജിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സൂരജിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോൾ നിസംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ അതു കേട്ട് നിന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്‍റെ മറുപടി.
Post A Comment: