ചെന്നൈ: തകർന്ന ഹെലികോപ്റ്ററിൽ നിന്നും പുറത്തെടുക്കുമ്പോൾ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനു ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവർത്തകൻ. അഗ്നി രക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ രക്ഷാ പ്രവർത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെയാണ് കൂനൂരിൽ വ്യോമസേനയുടെ മി-17 വി. അഞ്ച് ഹെലികോപ്റ്റർ തകർന്ന് വീണത്. അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്.
ഹെലികോപ്റ്ററിന്‍റെ അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്ത് അദ്ദേഹത്തിന്‍റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.
ജനറൽ ബിപിൻ റാവത്തിന് പുറമെ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലീഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്‍റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എഞ്ചിനിയറുമായ തൃശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്‍റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.05 ഓടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ സൂലൂർ വ്യോമസേനാ താവളത്തിൽ നിന്ന് 11.35 നു പുറപ്പെട്ട് 12.20 വെല്ലിങ്‌ടൺ ഇറങ്ങേണ്ടതായിരുന്നു. കനത്ത മഞ്ഞു നിറഞ്ഞ മോശം കാലാവസ്ഥ കാരണം താഴ്ന്നാണ് പറന്നിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
യു.കെയിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ്
കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.
ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്.
പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.
ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
Post A Comment: