www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

Share it:



പാലക്കാട്: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീഡിപ്പിച്ചു. പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ 40 കാരനാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 

2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് പെൺകുട്ടിയെ ഇയാൾ വീണ്ടും പീഡിപ്പിച്ചത്. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ധീര സൈനികൻ പ്രദീപിന്‍റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപിന്‍റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ഡെൽഹിയിൽ നിന്നും പുറപ്പെട്ടു. സുളൂരിലെ ചടങ്ങുകൾക്ക് ശേഷം 12.30ന് മൃതദേഹം വാളയാറിലെത്തും. മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്കാരത്തിന് രണ്ട് മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിന്‍റെ വീട്ടിലെത്തും.  

പൊന്നുകരയിലെ പ്രദീപിന്‍റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളായിരുന്നു പ്രദീപ്. രോഗിയായ അഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്‍റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.


Share it:

Crime

Post A Comment: