മുംബൈ: അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഷ്‌പയെന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി സാമന്ത ചുവടുവയ്ക്കുന്ന പാർട്ടി ഗാനമാണ് ഹൈലൈറ്റാകുന്നത്. ഗ്ലാമർ വേഷത്തിലാണ് സാമന്ത പാർട്ടി ഗാനത്തിൽ ചുവടു വയ്ക്കുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ.
ഇത് ശരിവക്കുന്നതാണ് ഇപ്പോൾ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും വ്യക്തമാക്കുന്നത്. പാർട്ടി ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
ലിറിക്‌സിനൊപ്പം സാമന്ത പാട്ടിലെത്തുന്ന ഹോട്ട് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്നത് ചൂടൻ കാഴ്ച്ചയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിലെ തന്നെ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം രൂപ പ്രതിഫലം വാങ്ങിയെന്നാണ് വിവരം.
സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പരാണ് പുഷ്‌പയിലെ ഗാനം. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആലപിച്ച ഗാനം മലയാളത്തിൽ രമ്യനമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീപ്രസാദാണ് സംഗീതം പകർന്നിരിക്കുന്നത്.
ഡിസംബർ 17ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. പുഷ്‌പ ദ റൈസ് എന്നാണ് ആദ്യ ഭാഗത്തിന്‍റെ പേര്. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് പുഷ്‌പ.
രക്ത ചന്ദന കടത്തുകാരനായ പുഷ്‌പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയത്. 250 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് എൻജിനീയർ. ചിത്ര സംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ധീര സൈനികൻ പ്രദീപിന്‍റെ സംസ്‌കാരം ഇന്ന്
തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപിന്‍റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ഡെൽഹിയിൽ നിന്നും പുറപ്പെട്ടു. സുളൂരിലെ ചടങ്ങുകൾക്ക് ശേഷം 12.30ന് മൃതദേഹം വാളയാറിലെത്തും. മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്കാരത്തിന് രണ്ട് മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിന്‍റെ വീട്ടിലെത്തും.
പൊന്നുകരയിലെ പ്രദീപിന്‍റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളായിരുന്നു പ്രദീപ്. രോഗിയായ അഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്‍റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
Post A Comment: