www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

81,100 രൂപ വരെ ശമ്പളം; പോസ്റ്റൽ വകുപ്പിൽ അവസരം

Share it:


ന്യൂഡെൽഹി: ഇന്ത്യൻ പോസ്റ്റൽ വകുപ്പിലെ വിവിധ തസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റൽ അസ്സിസ്റ്റന്‍റ്, സോർട്ടിങ് അസ്സിസ്റ്റന്‍റ്, പോസ്റ്റ്മാൻ, മൾട്ടി-ടാസ്‌കിങ് സ്റ്റാഫ് എന്നീ തസ്‌തികളിലാണ് ഒഴിവുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് indiapost.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.  

ഡിസംബർ 31 നാണ് അപേക്ഷിക്കാനുള്ള അവസാന തിയതി. ബീഹാർ സർക്കിളിലുള്ള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്‍റെ ഓഫീസിലേക്കാണ് നിയമനം. വിവിധ തസ്‌തികളിലായി 60 ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. 

ഇത് പൂരിപ്പിച്ചതിന് ശേഷം Assistant Director (Recruitment) 5th Floor O/O Chief Postmaster General Bihar Circle, Patna-800001 എന്ന വിലാസത്തിലേക്ക് പോസ്റ്റലായും അയക്കുക. 

പോസ്റ്റൽ അസ്സിസ്റ്റന്‍റ് - 31 ഒഴിവുകൾ 

സോർട്ടിങ് അസ്സിസ്റ്റന്‍റ് - 11 ഒഴിവുകൾ 

പോസ്റ്റ്മാൻ - 5 ഒഴിവുകൾ 

മൾട്ടി ടാസ്‌കിങ് സ്റ്റാഫ് - 13 ഒഴിവുകൾ 

എന്നിങ്ങനെ ആകെ 60 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും പ്ലസ് ടു പാസായവർക്കും വിവിധ തസ്‌തികളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ഇതിന് പുറമെ കമ്പ്യൂട്ടർ പരിജ്ഞാനവും തദ്ദേശ ഭാഷയിലുള്ള അറിവും വേണം. 

18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പോസ്റ്റൽ അസ്സിസ്റ്റന്‍റ്, സോർട്ടിങ് അസ്സിസ്റ്റന്‍റ്, പോസ്റ്റ്മാൻ തസ്‌തികളിലേക്ക് അപേക്ഷിക്കാം. മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്‌തികളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസു മുതൽ 25 വയസു വരെയാണ്.  

പോസ്റ്റൽ അസിസ്റ്റന്‍റ്, സോർട്ടിങ് അസിസ്റ്റന്‍റ് തസ്‌തികയുടെ ശമ്പള സ്കെയിൽ 25,500 രൂപ മുതൽ 81,100 രൂപ വരെ ആണ്. പോസ്റ്റ്മാൻ - 21,700-69,100 രൂപ വരെ. എംടിഎസ് 18,000 രൂപ മുതൽ 56,000 രൂപ വരെ എന്നിങ്ങനെയാണ് മറ്റ് തസ്‌തികളുടെ ശമ്പള സ്കെയിൽ.     

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

National

Post A Comment: