തലവേദനയെ തുടർന്ന് ഉറക്കം നഷ്‌ടപ്പെടാത്തവരായി ആരും ഉണ്ടാവാൻ ഇടയില്ല. പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകാറുണ്ട്. എന്നാൽ തലവേദന നിരന്തരം അനുഭവപ്പെടുന്നത് നമ്മുടെ സ്വാഭാവിക ജീവിതത്തെ തന്നെ മാറ്റിയേക്കും.
ഇത്തരത്തിൽ നിരന്തരം തലവേദന അനുഭവപ്പെടുന്ന അവസ്ഥയെയാണ് മൈഗ്രൈൻ എന്ന് പറയുന്നത്. ഏഴ് പേരിൽ ഒരാൾക്ക് വീതം മൈഗ്രൈൻ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ കഠിനവും ഒരു ചെറിയ ജോലി പോലും ചെയ്യാൻ വിടാതെ ശരീരത്തെ മുഴുവൻ പിടിച്ചു കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും മൈഗ്രെൻ ലക്ഷണങ്ങൾ. ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം മണിക്കൂറുകളോ ദിവസങ്ങളോ പോലും ഈ തീവ്രമായ തലവേദന നീണ്ടു നിൽക്കാറുണ്ട്.
കാരണം
പലപ്പോഴും മൈഗ്രെന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന മൈഗ്രെൻ ലക്ഷണങ്ങൾ ഒരാളിൽ ഉണ്ടാവുന്നതിന്റെ സാദ്ധ്യതകൾ ഇനി പറയുന്നവയാണ്.
പാരമ്പര്യം: നിങ്ങളുടെ മാതാപിതാക്കൾക്ക് മൈഗ്രെൻ അവസ്ഥകൾ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷണപാനീയങ്ങൾ: ചോക്കലേറ്റ്, കഫീൻ, ബീൻസ്, ആൽക്കഹോൾ തുടങ്ങിയ പ്രത്യേക ഭക്ഷണ പാനീയങ്ങൾ ചിലരുടെ ശരീരത്തിൽ മൈഗ്രെൻ ലക്ഷണങ്ങൾ വിളിച്ചു വരുത്തും എന്ന് കാണപ്പെടുന്നു.
ഹോർമോൺ മാറ്റങ്ങൾ: പ്രീമെൻസ്ട്രൽ സിൻഡ്രോം, ആർത്തവവിരാമം, സമ്മർദ്ദം തുടങ്ങിയ മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രെൻ ലക്ഷണങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ദ്രീയ-ബന്ധങ്ങൾ: ശബ്‌ദത്തോടുള്ള പ്രതികരണം, തിളക്കമുള്ള ലൈറ്റുകൾ, രൂക്ഷമായ ഗന്ധം തുടങ്ങിയ കാരണങ്ങൾകൊണ്ടും ചില ആളുകളിൽ ഇത്തരത്തിൽ മൈഗ്രൻ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്.
മൈഗ്രേനിൽ നിന്നും രക്ഷ തേടാൻ മരുന്നുകൾ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ തുടർച്ചയായി മരുന്നുകൾ കഴിക്കുന്നത് ശരീരത്തിനു മറ്റു പല രോഗങ്ങൾക്കും കാരണമായേക്കും. അതിനാൽ തന്നെ സ്വഭാവിക ചികിത്സകളും വീട്ടുവൈദ്യങ്ങളും ഉപയോഗിക്കുന്നതാണ് നല്ലത്.
ഭക്ഷണക്രമത്തിൽ മാറ്റം:
പലപ്പോഴും സംസ്‌കരിച്ച ഭക്ഷണം, റെഡ് വൈൻ, കഫീൻ തുടങ്ങിയ പാനീയങ്ങൾ, മദ്യം, ചോക്കലേറ്റ് എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ നിങ്ങളുടെ മൈഗ്രെനുകൾക്ക് കാരണമാകാം. മൈഗ്രെൻ ട്രിഗറുകൾ ഒഴിവാക്കാൻ ഭക്ഷണ ക്രമത്തിൽ മാർട്ടം വരുത്തുന്നത് ഭാവിയിൽ മൈഗ്രെൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.
ഐസ് പാക്ക്:
ഐസ് പാക്കുകൾ പ്രയോഗിക്കുന്നത് വേദന ഉള്ള നിങ്ങളുടെ ശരീര ഭാഗത്തെ മരവിപ്പിക്കുന്നു. ഇത് വേദന കുറയുന്നതിന് ഇടയാക്കും.
എണ്ണകൾ:
ലാവെണ്ടർ, റോസ്മേരി തുടങ്ങിയ അവശ്യ എണ്ണകൾ മൈഗ്രെനിനുള്ള മികച്ച ഓപ്ഷൻ ആണ്. ഇതിന്‍റെ ട്രിഗറുകളെ നേരിടാനും വേദന കുറയ്ക്കാനും പിരിമുറുക്കം ലഘൂകരിക്കാനും സഹായിക്കുന്ന ഒരു സാന്ത്വന സുഗന്ധമായി ഈ എണ്ണകൾ പ്രവർത്തിക്കുന്നു.
ഇഞ്ചി ചായ:
മൈഗ്രെനുകൾ ഉൾപ്പെടെയുള്ള പല അവസ്ഥയ്ക്ക് കാരണമാകുന്ന ഓക്കാനത്തിന്‍റെ ലക്ഷണങ്ങൾ ലഘുകരിക്കുന്നതിന് ഇഞ്ചി ഏറ്റവും ഉപകാരപ്രദമാണ്. ഓക്കാനം, ഛർദി തുടങ്ങിയ മൈഗ്രെൻ ലക്ഷണങ്ങളെ തുടക്കത്തിൽ തന്നെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
ഫ്‌ളാക്‌സ് സീഡുകൾ:
ഫ്‌ളാക്‌സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൊണ്ട് നിറഞ്ഞവയാണ്. ഇത് ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കും.
എള്ളെണ്ണ:
മൈഗ്രെയ്ൻ ആക്രമണം നീണ്ടുനിൽക്കുന്ന സാഹചര്യങ്ങളിൽ ദിവസത്തിൽ ഒരിക്കൽ ഏതാനും തുള്ളി എള്ളെണ്ണ നിങ്ങളുടെ മൂക്കിൽ വയ്ക്കുകയും ആഴത്തിൽ ശ്വസിക്കുകയും ചെയ്യുക.
ജാതിക്ക:
ജാതിക്ക അല്പം വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ നെറ്റിയിൽ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് വഴി തൽക്ഷണം നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും വേഗത്തിൽ നല്ല ഉറക്കം കിട്ടുകയും ചെയ്യും.
അക്യുപ്രഷറും തലയോട്ടിയിലെ മസാജും:
ശരീരത്തിലെ ചില പ്രത്യേക പോയിന്‍റുകളിൽ പ്രഷർ കൊടുത്തുകൊണ്ട് ചെയ്യുന്ന ശാന്തമായ പ്രവർത്തിയാണ് അക്യുപ്രഷർ. പഠനമനുസരിച്ച്, വിട്ടുമാറാത്ത തലവേദനയടക്കമുള്ള അവസ്ഥകളിൽ നിന്നുമുള്ള വേദനയ്ക്കുള്ള ഒരു ബദൽ തെറാപ്പിയാണ് അക്യുപ്രഷർ. തലയോട്ടിയിൽ ചെയ്യാൻ കഴിയുന്ന മസാജും നിങ്ങളുടെ തലവേദന ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. ടെൻഷൻ കുറയ്ക്കാനും മൈഗ്രേൻ വേദന ലഘൂകരിക്കാനുമായി കഴുത്തിലെയും തോളിലെയും പേശികളിൽ മസാജ് ചെയ്യുക. ഇത് സ്ട്രെസ് ലെവൽ കുറയ്ക്കാനും സഹായിക്കുന്നു.
യോഗ:
യോഗയിലെ ശ്വസന വ്യായാമങ്ങൾ തലച്ചോറിനും നെറ്റിയ്ക്കും ചുറ്റുമുള്ള ഞരമ്പുകളെ ശാന്തമാക്കുന്ന വൈബ്രേഷനുകൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇത് മൈഗ്രെയിനുകൾ തൽക്ഷണം കുറയ്ക്കാൻ ഉള്ള ഒരു പരിഹാരം ആയി കണക്കാക്കപ്പെടുന്നു. മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവർ ദിവസവും മുടങ്ങാതെ യോഗ പരിശീലിക്കുന്നത് ഒരുപരിധി വരെ ഇതിൻറെ ലക്ഷണങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: