www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കഴുത്തിൽ ചുറ്റിയ പാമ്പ് പ്രദർശനത്തിനിടെ വിസർജിച്ചു

Share it:


പാമ്പുകളെന്നു കേൾക്കുമ്പോൾ തന്നെ മിക്കവർക്കും ഭയമാണ്. എന്നാൽ പാമ്പുകളെ ഓമനിച്ച് വളർത്തുന്നവരും നിരവധിയാണ്. ഇത്തരത്തിൽ പാമ്പുകളെ ഓമനിച്ചു വളർത്തുന്ന വ്യക്തിയാണ് ജെയ് ബ്രൂവെർ. അടുത്തിടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.

അധികമാരും കണ്ടിട്ടില്ലാത്ത ഒരു സംഭവമാണ് പാമ്പുകളെ കുറിച്ച് അദ്ദേഹം വീഡിയോയിലൂടെ കാണിച്ചത്. കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ് വിസർജിക്കുന്നതാണ് വീഡിയോയിലെ പ്രധാന കാഴ്ച്ച.   

പാമ്പുകളോടുള്ള ഇഷ്‌ടം കൊണ്ട് ഇവയ്‌ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയിട്ടുണ്ട്. പാമ്പുകൾ മാത്രമല്ല മറ്റ് ഉരഗവർഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പകളേയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോക്കളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ മൃഗശാലയിൽ ഉരഗങ്ങളെ കാണാനും അടുത്തറിയാവുമെത്തുന്നവർ നിരവധിയാണ്. അത്തരമൊരു പ്രദർശനത്തിനിടയിൽ സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. 

പാമ്പുകൾ ഇര വിഴുങ്ങുന്ന ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പാമ്പ് വിസർജിക്കുന്നത് കണ്ടിട്ടുള്ളവർ വിരളമായിരിക്കും. ജെയ് ബ്രൂവർ കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന കൂറ്റൻ പാമ്പ് പ്രദർശനത്തിനിടയിൽ വിസർജിക്കുകയായിരുന്നു. 

ഇഴച്ചിലുള്ള ദ്രാവകം പാമ്പിന്റെ യൂറിനാണെന്നും ജെയ് വിശദീകരിച്ചു. പതിവായി പാമ്പുകൾ ആക്രമിക്കുന്ന വിഡിയോകൾ ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്ഥമായിരുന്നു ഈ ദൃശ്യം. 

പലരും അത്ഭുതത്തോടെ ആണ് ഈ കാഴ്ച്ച കണ്ടത്. പാമ്പെന്ന് കേൾക്കുമ്പോഴേ ഭയന്ന് വിറയ്ക്കുന്നവർ അല്ലാതെ എങ്ങനെ ഈ കാഴ്ച്ച കാണും. അത്കൊണ്ട് തന്നെ ജെയ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ വീഡിയോ വളരെ വേഗമാണ് ജനശ്രദ്ധ നേടിയത്.

  
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

Video

Post A Comment: