മുംബൈ: കത്രീന കൈഫ് - വിക്കി കൗശൽ വിവാഹ വിശേഷങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ ചൂടുപിടിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ചുവപ്പ് ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് കത്രീന വിവാഹത്തിനെത്തിയത്.
ഇരുവരുടെയും വിവാഹത്തിനൊരുക്കിയ കേക്കിന്‍റെ വിശേഷവും ചർച്ചയാകുന്നുണ്ട്. അഞ്ച് തട്ടുകളുള്ള സ്‌പെഷൽ കേക്കാണ് താര വിവാഹത്തിലെ പ്രധാന ആകർഷണം. 48 മണിക്കൂറെടുത്താണ് കേക്ക് തയ്യാറാക്കിയത്. പ്രശസ്‌ത പേസ്ട്രി ഷെഫായ മൈറാ ജുൻജുൻവാലയാണ് കേക്ക് ഡിസൈൻ ചെയ്‌തത്. വനിലാ ഫ്ളേവറുള്ള കേക്ക് പല വിധം ബെറികളാൽ അലങ്കരിച്ചിരുന്നു. 12 കിലോയോളമാണ് കേക്കിന്‍റെ ഭാരം.
പ്രത്യേകം ഇറക്കുമതി ചെയ്‌ത ബെറികളാണ് കേക്കിൽ ഒരുക്കിയിരുന്നത്. ഏകദേശം അറുപത് ബോക്‌സ് ബെറിയെങ്കിലും കേക്കിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇനി ഇത്ര മനോഹരമായൊരുക്കിയ കേക്കിന്‍റെ വിലയ്ക്കുമുണ്ട് പ്രത്യേക. നാലു ലക്ഷം രൂപയാണ് കേക്കിന്‍റെ വില. കത്രീനയുടെ ഇഷ്‌ടങ്ങൾ അനുസരിച്ചാണ് കേക്ക് തയ്യാറാക്കിയതെന്ന് ഡിസൈനർ പറയുന്നു.
വിവാഹത്തിന് ഒരുക്കിയ മെനുവും ഇരുവരും പ്രത്യേകം തെരഞ്ഞെടുത്തതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ-വെസ്റ്റേൺ രുചികളുടെ ഫ്യുഷനാണ് വിവാഹ വേദിയിൽ നിറഞ്ഞതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: