ഇടുക്കി: കരളോളം സൗഹൃദം കാത്തു സൂക്ഷിച്ചവന് കരൾ പകുത്തു നൽകി പൂർവ വിദ്യാർഥി കൂട്ടായ്‌മ. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിലെ 1983 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി രഘുനാഥന്‍ പിന്നീട് സെയില്‍ ടാക്‌സ് ജോയിന്‍റ് കമ്മിഷ്ണറായി ജീവിതം മുന്നോട്ട് പോയെങ്കിലും ജീവിത യാത്രയില്‍ കരള്‍ അദ്ദേഹത്തോട് പിണങ്ങി.
അസുഖം മൂര്‍ഛിച്ചതോടെ ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു പിന്നീടുള്ള ജീവിതം. ഇതിനിടെയാണ് പഴയ സഹപാഠിയുടെ സാഹചര്യം മറ്റുള്ളവര്‍ അറിയുന്നത്. ഇതോടെ 1983 ബാച്ചിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തു ചേര്‍ന്നു. കരള്‍ പോലെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന രഘുനാഥന് കരള്‍ പകുത്തു നല്‍കാന്‍ തയാറായി അതേ ബാച്ചിലെ തന്നെ അഞ്ച് പേരാണ് മുന്നോട്ട് വന്നത്.
എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കിടെയിലും നിയമപരമായ വേലിക്കെട്ടുകള്‍ക്കിടയിലും ഈ അഞ്ച് പേരുടെയും കരളിന് രഘുനാഥനുമായി പൊരുത്തപ്പെടാനായില്ല. ഇതിനിടെയാണ് അതേ ബാച്ചിലെ സുരേഷിന്‍റെ ഭാര്യ സുമയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. സുരേഷ് തന്നെയാണ് ഇതിനു മുന്‍കൈ എടുത്തതും.
സുമയ്ക്കും പൂര്‍ണ സമ്മതമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു ശസ്ത്രക്രിയ. നാല് മാസം പിന്നിട്ടപ്പോള്‍ രഘുനാഥനും സുമയും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തി. ഇപ്പോൾ കരളോളം ആഴമുള്ള സൗഹൃദത്തിന്‍റെ കഥ സൈബർ ലോകത്തും ശ്രദ്ധ നേടുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി.
നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.
Post A Comment: