ഇടുക്കി: കളിക്കാനായി ലയത്തിലെത്തിയിരുന്ന നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇഞ്ചപ്പടപ്പ് പൊട്ടകുളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ആണ്ടവൻ (56) ആണ് അറസ്റ്റിലായത്.
ഇയാൾ താമസിച്ചിരുന്ന ലയത്തിലേക്ക് കളിക്കാനായി വന്നിരുന്ന നാല് വയസുകാരിയായ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ആളില്ലാത്ത സമയങ്ങളിൽ ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.
കുട്ടി തന്നെയാണ് ഇയാൾ പീഡിപ്പിക്കുന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് വണ്ടൻമേട് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി.
നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.
Post A Comment: