വന്യമൃഗങ്ങളുടെ വീഡിയോകൾ സൈബർ ലോകത്ത് വൈറലാകുന്നത് പുതുമയല്ല. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ തരംഗമാകുകയാണ്. ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ഒരു കടുവയുടെ വീഡിയോയാണിത്. പശ്ചിമ ബംഗാളിലെ സുന്ദർബനിൽ ചിത്രീകരിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
കുറച്ച് പഴക്കമുള്ള വീഡിയോയാണ് ഇതെങ്കിലും സൈബർ ലോകത്ത് ഇപ്പോൾ വീഡിയോ തരംഗമാണ്. രക്ഷാ പ്രവർത്തനത്തിനിടെയാണ് കടുവ ബോട്ടിൽ നിന്നും പുറത്തേക്ക് ചാടിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് കടുവ വനത്തിനു സമീപത്തേക്ക് നീന്തി പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരുലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്‍റുകളുമായി എത്തിയത്.
That tiger sized jump though. Old video of rescue & release of tiger from Sundarbans. pic.twitter.com/u6ls2NW7H3
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
Post A Comment: