ആലപ്പുഴ: ജോയിന്‍റ് അക്കൗണ്ടിൽ നിന്നും ഭാര്യ അറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് 1.20 കോടി രൂപ അയച്ച സംഭവത്തിൽ അറസ്റ്റിലായ പാസ്റ്ററെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടിൽ പ്രിയങ്ക (30) എന്നിവരാണ് കഴിഞ്ഞ ദിവസം ഡെൽഹിയിൽ അറസ്റ്റിലായത്.
അമേരിക്കൽ നഴ്‌സായ തൃശൂർ സ്വദേശിനിയായ ഭാര്യയുമായി ചേർന്നുള്ള ജോയിന്‍റ് അക്കൗണ്ടിൽ നിന്നാണ് സിജു കെ. ജോസ് പണം വകമാറ്റിയത്. ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്‍റ് അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്.
ഒരു കൊല്ലം കൊണ്ട് പലവതവണയായി 1,37,938 ഡോളറാണ് പിൻവലിച്ചത്. നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് പണം ചിലവഴിക്കുകയായിരുന്നു. ഏറെ നാളായി സിജുവും പ്രിയങ്കയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായത് മനസിലാക്കിയ പാസ്റ്ററുടെ ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവും കാമുകിയും അറസ്റ്റിലായത്. ഭാര്യ പരാതി നൽകിയെന്ന് മനസിലാക്കിയ പാസ്റ്ററും കാമുകിയും നേപ്പാളിലേക്ക് കടന്നിരുന്നു തിരികെ ഡെൽഹി എയർപോർട്ടിൽ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: