പൊള്ളാച്ചി: വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരി അറസ്റ്റിൽ. മാരിയപ്പൻപിള്ള വീഥിയിൽ താമസിച്ചിരുന്ന പരേതനായ സദാശിവന്‍റെ ഭാര്യ നാഗലക്ഷ്‌മി (76)യാണ് കൊല്ലപ്പെട്ടത്. സമീപത്തു താമസിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് കൊലപാതകം നടത്തിയത്. മകൻ സെന്തിലിന്‍റെ കൂടെയാണ് നാഗലക്ഷ്‌മി താമസിച്ചിരുന്നത്. ഇയാൾ പുറത്തു പോയപ്പോഴാണ് കൊലപാതകം നടന്നത്.
സമീപത്തു താമസിക്കുന്ന മകൾ ശാന്ത കാണാൻ വന്നപ്പോഴാണ് അമ്മയെ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് 17 കാരിയിലേക്ക് അന്വേഷണം നീണ്ടത്. മോഷണം നടത്താനാണ് കൊലപാതകം നടത്തിയതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
നാല് മാസം കഴിഞ്ഞ് കാമുകനൊപ്പം ജീവിക്കാൻ പണം വേണമെന്നും ഇതിനായി സ്വർണം മോഷ്‌ടിക്കാനായി വയോധികയെ കൊലപ്പെടുത്തകയായിരുന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയിൽ നിന്നും 20 പവൻ സ്വർണം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: