www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1769) Idukki (1737) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി സ്വദേശിയെ മരുന്ന് കുത്തി വച്ച് മയക്കി തട്ടിക്കൊണ്ടുപോയി; രണ്ട് പേർ അറസ്റ്റിൽ

Share it:

ഇടുക്കി: വാഹന ഇടപാടിലെ തർക്കത്തെ തുടർന്ന് ഇടുക്കി സ്വദേശിയെ മരുന്ന് കുത്തിവച്ച് മയക്കിയ ശേഷം തട്ടിക്കൊണ്ടു പോയ രണ്ട് പേർ പിടിയിൽ. ഇടുക്കി നെറ്റിത്തൊഴു സ്വദേശി മരോട്ടിക്കൽ അഷ്‌ടകുമാർ എന്ന കണ്ണനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. 

തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യ പ്രതികളായ ആലപ്പുഴ സ്വദേശികളായ തുമ്പോളി ആലിശേരിൽ മഹിമോൻ (41), കൊമ്മാടി കാട്ടിയ്ക്കൽ അനീഷ് (40) എന്നിവർ പിടിയിലാകുകയായിരുന്നു. കേസിൽ സുനീർ, അമ്പിളി എന്നീ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി വണ്ടൻമേട് പൊലീസ് അറിയിച്ചു.  

അറസ്റ്റിലായവർ കൊലക്കേസിൽ ഉൾപ്പെടെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ മഹിമോന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ണൻ വഴി സുനീർ തൊടുപുഴ സ്വദേശിക്ക് പണയത്തിനു നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. 

ചൊവ്വാഴ്ച്ച കണ്ണന്‍റെ നെറ്റിത്തൊഴുവിലെ വാടക വീട്ടിൽ എത്തിയ മഹിമോനും സുനീറും ചേർന്ന് കണ്ണന്‍റെ ശരീരത്തിൽ മരുന്നു കുത്തി വച്ച് മയക്കിയ ശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കണ്ണന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 160 കിലോയോളം ഏലക്കയും സംഘം മോഷ്ടിച്ചു. അണക്കരയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ ഏലയ്ക്കാ വിൽപന നടത്തിയ ശേഷമാണ് മയങ്ങിക്കിടന്ന കണ്ണനുമായി ഇവർ സ്ഥലം വിട്ടത്. യാത്രാമധ്യേയാണ് അറസ്റ്റിലായ അനീഷ് സംഘത്തിനൊപ്പം ചേർന്നത്. ഇതിനിടെ കണ്ണൻ പലതവണ ഉണർന്നെങ്കിലും വീണ്ടും വീര്യമുള്ള മരുന്ന് കുത്തിവച്ച് മയക്കി.

ആലപ്പുഴയിൽ എത്തിയ ശേഷമാണ് കേസിലെ മറ്റൊരു പ്രതിയായ അമ്പിളി മൂവർക്കുമൊപ്പം ചേർന്നത്. തുടർന്ന് തട്ടിക്കൊണ്ടുപോയ ആളെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാത്രിയോടെ തിരുവാർപ്പിനടുത്ത് ഒഴിഞ്ഞു കിടന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മഹിമോനെ തോട്ടപ്പള്ളി ഹാർബറിൽ നിന്നും, അനീഷിനെ ചങ്ങനാശേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

സ്വയം ഭോഗം ചെയ്യുന്നതിനിടെ ശ്വാസകോശത്തിനു ക്ഷതമേറ്റു

ബേൺ: സ്വയം ഭോഗം ചെയ്യുന്നതിനിടെ ശ്വാസകോശത്തിനു ക്ഷതമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. സ്വിറ്റ്സർലൻഡിലാണ് അപൂർവങ്ങളിൽ അപൂർവമായ കേസ് റിപ്പോർട്ട് ചെയ്‌തത്. ശക്തമായ ശ്വാസ തടസവും നെഞ്ചു വേദനയും അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനാണ് രോഗാവസ്ഥ കണ്ടെത്തിയത്. 

നേരിയ തോതിലുള്ള ആസ്‌മയുണ്ടായിരുന്നതിനാൽ ഇതിന്‍റെ ലക്ഷണം ആരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിന്‍റർതൂരിലെ കന്‍റോണൽ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. നെഞ്ച് വേദനയ്ക്ക് പുറമെ ദേഹം മുഴുവൻ അസഹ്യമായ വേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.

ആശുപത്രിയിൽ എത്തിയ യുവാവിനെ ഉടനെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. spontaneous’ pneumomediastinum എന്ന അസുഖമാണ് രോഗിക്ക് ബാധിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ശ്വാസകോശത്തിൽ നിന്ന് വായു ചോർന്ന് വാരിയെല്ലിൽ പോയി തങ്ങിനിൽക്കുന്ന അവസ്ഥയാണ് ഇത്. യുവാവിന്‍റെ കാര്യത്തിൽ, തങ്ങിനിന്ന വായു ശരീരമാസകലം പരക്കുകയും, തലയോട്ടി വരെ എത്തുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ, ഇത് ശ്വാസകോശത്തിന്‍റെ തകർച്ചയ്ക്ക് വരെ കാരണമാകാം.  

തുടർന്ന് നടത്തിയ പരിശോധനയിൽ, രോഗിയുടെ മുഖം നീര് വച്ച് വീർത്തതായി ഡോക്ടർമാർ കണ്ടെത്തി. യുവാവ് ശ്വാസോശ്വാസം ചെയ്യുമ്പോൾ, അവ്യക്തമായ ഒരു ശബ്ദവും കേൾക്കാമായിരുന്നു. രോഗിയുടെ നെഞ്ചിലെ ഒരു എക്സ്-റേയും ഡോക്ടർമാർ പരിശോധിച്ചു. നെഞ്ചിൽ ശ്വാസകോശ സഞ്ചികൾക്കിടയിലുള്ള സ്ഥലമാണ് മെഡിയസ്റ്റിൻ. അവിടെ വായു കുടുങ്ങിപ്പോയതായി എക്സ്-റേയിൽ അവർ കണ്ടു. വൈദ്യശാസ്ത്രപരമായി ന്യൂമോമെഡിയാസ്റ്റിനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. രണ്ട് ശ്വാസകോശങ്ങൾക്കിടയിലുള്ള ആ ഇടത്തേക്ക് വായു ചോരുമ്പോൾ മനുഷ്യന്‍റെ വായുസഞ്ചികൾക്കും കേടുപാടുകൾ സംഭവിക്കുന്നു. അത്തരം ആളുകൾക്ക് അതിജീവിക്കാൻ ഉയർന്ന അളവിലുള്ള ഓക്സിജൻ ആവശ്യമാണ്.

നാല് ദിവസത്തെ ചികിത്സക്ക് ശേഷം രോഗി സുഖപ്പെട്ട് ആശുപത്രി വിട്ടെന്നാണ് റിപ്പോർട്ട്. മുൻപ് ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമോ ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ജേണലായ റേഡിയോളജി കേസ് റിപ്പോർട്ട്സിന്‍റെ മെയ് ലക്കത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Share it:

Idukki

Post A Comment: