www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭിണിയെ റെയിൽവെ സ്റ്റേഷനിൽ കൂട്ട ബലാത്സംഗം ചെയ്‌തു; മൂന്ന് പേർ പിടിയിൽ

Share it:



‌ഗുണ്ടൂർ: റെയിൽവെ സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ ഭർത്താവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ കൂട്ടബലാത്സംഗം ചെയ്‌തു. പ്രായപൂർത്തിയാകാത്ത ആൾ അടക്കം മൂന്നു പേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ബാപറ്റല്ല ജില്ലയിലെ റെപ്പല്ലെ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നിരിക്കുന്നത്.  

കൃഷ്‌ണ ജില്ലയിലെ നാഗയങ്ക സ്വദേശിനിയായ യുവതിയും ഭർത്താവും മൂന്ന് കുട്ടികളും ഞായറാഴ്ച്ച രാത്രി 11 ഓടെയാണ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത്. തുടർ യാത്രക്ക് ട്രെയിൻ ഇല്ലാതെ വന്നതോടെ ഭർത്താവിനും കുട്ടികൾക്കുമൊപ്പം യുവതി റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങി. 

ഇതിനിടെയാണ് സ്ഥലത്തെത്തിയ അക്രമി സംഘം ഭർത്താവിന്‍റെ കൈയിലെ പണം കൊള്ളയടിക്കുകയും ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

കുട്ടികൾക്കും ക്രൂരമായ മർദനമേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി. വിജയകൃഷ്ണൻ (20), പി. നിഖിൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ 15 ദിവസത്തിനിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ അക്രമ സംഭവമാണിത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

സംസ്ഥാനത്ത് നാളെയും അവധി 

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്. 

എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 


Share it:

Crime

Post A Comment: