ബംഗളൂരൂ: ക്രിസ്‌ത്യൻ പള്ളി തകർത്ത് കുരിശിനു പകരം തൽ സ്ഥാനത്ത് കാവിക്കൊടി നാട്ടി. കർണാടകയിലെ പേരട്കയിലാണ് സംഭവം നടന്നത്. പള്ളി പുരോഹിതൻ നൽകിയ പരാതിയിൽ കടപ പൊലീസ് കേസെടുത്തു.
മേയ് ഒന്നിന് അർധരാത്രിയോടെ അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിലാണ് സംഭവം. പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്‍റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ. ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: